റിമാൻഡിനെതിരെ ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്യുന്നതിന് സമ്പൂർണ്ണ വിലക്കില്ല.
top of page

റിമാൻഡിനെതിരെ ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്യുന്നതിന് സമ്പൂർണ്ണ വിലക്കില്ല.

റിമാൻഡ് ചെയ്യപ്പെടുന്നതിനെതിരെ ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്യുന്നതിന് സമ്പൂർണ്ണ വിലക്കില്ലെന്ന് ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.


ഭീമ കൊരേഗാവ് കേസിൽ ജാമ്യം ആവശ്യപ്പെട്ട് ഗൗതം നവലക സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്. ഹേബിയസ് കോർപ്പസ് ഹരജിയിൽ ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു അപ്പീൽ.


മുൻപ് Manubhai Ratilal Patel V. State of Gurarat (2013 ) എന്ന കേസിൽ പ്രഥമദൃഷ്ട്യാ അധികാരപരിധിയില്ലാതെയോ തികച്ചും യാന്ത്രിക രീതിയിലോ പൂർണ്ണമായും നിയമവിരുദ്ധയ ഒരു ഓർഡർ വഴി ഒരു വ്യക്തിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കോ പോലീസ് കസ്റ്റഡിയിലേക്കോ ഒരു കോടതി അയക്കുമ്പോൾ അതിനെതിരെ ഹേബിയസ് കോർപ്പസ് റിട്ട് നിലനിൽക്കില്ലന്നു കോടതി വിലയിരുത്തിയിരുന്നു. Serious fraud investigation office and ors V. വേഴ്സസ് രാഹുൽ മോദി (2019) എന്ന കേസിൽ , ഒരു പ്രതിയെ റിമാൻഡ് ചെയ്യുന്നതിന് നടപടി ജുഡീഷ്യൽ നടപടിയായി കണക്കാക്കപ്പെടുന്നുവെന്നും റിമാൻഡ് ഉത്തരവിനെതിരെ ഒരു ഹേബിയസ് കോർപ്പസ് നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.


എന്നാൽ മേല്പറഞ്ഞ കേസിൽ റിമാൻഡ് ഉത്തരവ് ചോദ്യം ചെയ്യുന്ന ഒരു ഹേബിയസ് കോർപ്പസ് ഹരജി റിമാൻഡ് തികച്ചും നിയമവിരുദ്ധമാണെങ്കിലോ റിമാൻഡ് അധികാരപരിധിയലല്ലങ്കിലോ ,കൂടാതെ അത് തികച്ചും യാന്ത്രികമായാണ് പാസാക്കിയതെങ്കിൽ മാത്രം നിലനിൽക്കും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.



റിമാൻഡ് ഉത്തരവിനെതിരെ ഹൈക്കോടതി ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കുന്ന കേസുകളിൽ, മജിസ്‌ട്രേറ്റ് പാസാക്കിയ റിമാൻഡ് ഉത്തരവ് പരിഷ്കരിക്കുകയാണെങ്കിൽ എന്ത് നിലപാടായിരിക്കും എന്ന ചോദ്യവും കോടതി പരിശോധിച്ചു.


പോലീസ് കസ്റ്റഡിയിൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ട കേസിൽ പ്രതി 5 ദിവസം പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞ സമയം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കേസ് അവസാനമായി, റിട്ട് ഹരജി തള്ളിക്കളയുന്നു സാഹചര്യത്തിൽ അത്തരമൊരു കേസിൽ അന്വേഷണത്തിന് സ്റ്റേ ഇല്ലാതിരിക്കുകയും പോലീസ് കസ്റ്റഡി ഉണ്ടായിരിക്കുകയും ചെയുന്ന സാഹചര്യത്തിൽ ഹൈക്കോടതി റിമാൻഡ് പരിഷ്കരിച്ചാൽ പോലും ആ പ്രതിയുടെ കസ്റ്റഡി കാലാവധി കണക്കാക്കുമ്പോൾ അത് അന്വേഷണ സമയത്ത് ആയിട്ടുതന്നെ കണക്കാക്കേണ്ടതുണ്ട്.

Cr.P.C. സെക്ഷൻ 167 പ്രകാരം കസ്റ്റഡിയിൽ ഉൾപ്പെടുത്തേണ്ടത്, ഒരു കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ കോടതി ഉത്തരവിട്ട തടവ് ആണ്. ഇത് വസ്തുതകളെ അടിസ്ഥാനമാക്കി കണക്കാക്കേണ്ട ഒന്നാണ്.



download the judgement.


4836_2021_33_1502_28011_Judgement_12-May
.
Download • 415KB

bottom of page