Union Cabinet approves Model Tenancy Act: All you need to know
top of page

മോഡൽ വാടക നിയമത്തെ പറ്റി നിങ്ങൾ അറിയേണ്ടത്

Updated: Jun 8, 2021

2019 ൽ സർക്കാർ ഈ നിയമത്തിന്റെ കരട് ആദ്യമായി പുറത്തിറക്കിയിരുന്നു. കുടിയാന്മാരും ഭൂവുടമകളും തമ്മിലുള്ള പരസ്പര ഉത്തരവാദിത്വങ്ങൾ പരിഹരിക്കുകയെന്നതാണ് ഇതിന്റെ ലക്‌ഷ്യം എന്ന് പറയപ്പെടുന്നു. എന്നാൽ കേന്ദ്ര മന്ത്രിസഭ മോഡൽ വാടക നിയമത്തിന് ഇ കഴിഞ്ഞ ബുധനാഴ്ച അംഗീകാരം നൽകി. പുതിയ നിയമനിർമ്മാണം നടത്തുകയോ നിലവിലുള്ള വാടക നിയമങ്ങൾ ഉചിതമായി ഭേദഗതി ചെയ്യുകയോ ചെയ്യുന്നതിനുവേണ്ടി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും സർക്കുലേറ്റ് ചെയാൻ കേന്ദ്രം ആവശ്യപ്പെട്ടു.വാടക ഭവന ആവശ്യങ്ങൾക്കായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾ അൺലോക്ക് ചെയ്യാൻ മോഡൽ ടെൻസി നിയമം സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വൻതോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് മാതൃകയായി വാടക ഭവനങ്ങളിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാർ വ്യക്തമാക്കി.


ആക്ടിന്റെ പ്രധാന സവിശേഷതകൾ:


  1. രാജ്യത്ത് ഉർജ്ജസ്വലവും സുസ്ഥിരവും സമഗ്രവുമായ വാടക ഭവന മാർക്കറ്റ് സൃഷ്ടിക്കുകയാണ് മോഡൽ ടെനൻസി ആക്ടിന്റെ ലക്ഷ്യമെന്ന് സർക്കാർ പറയുന്നു. എല്ലാ വരുമാനക്കാർക്കും മതിയായ വാടക ഭവന സ്റ്റോക്ക് സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിനും ഇത് സഹായിക്കും.

  2. ഭവന നിർമ്മാണത്തെ ഔപചാരിക മാർക്കറ്റിലേക്ക് ക്രമേണ മാറ്റുന്നതിലൂടെ ഈ രംഗത്തെ സ്ഥാപനവൽക്കരിക്കാൻ സഹായിക്കും.

  3. വാടകകയ്ക്കു കൊടുക്കൽ നിയന്ത്രിക്കുന്നതിനും ഭൂവുടമകളുടെയും വാടകക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഒരു വാടക അതോറിറ്റി രൂപവത്കരിക്കുവാൻ മോഡൽ ടെനസി ആക്റ്റിലൂടെ സർക്കാർ ഉദ്ദേശിക്കുന്നു. ആക്റ്റ് അനുസരിച്ച് തർക്കങ്ങളും അതുമായി ബന്ധപ്പെട്ടതോ ആകസ്മികമായതോ ആയ കാര്യങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദിഷ്ട വിധിനിർണ്ണയ സംവിധാനം നിർദ്ദിഷ്ട അതോറിറ്റി സാധ്യമാകുന്നതോടുകൂടി നടപ്പിലാകും.

  4. സെക്യുരിറ്റി ഡെപ്പോസിറ്റ് വ്യവസ്ഥ ചെയുന്നു - സാധാരണയായി ഭൂവുടമകളും കുടിയാന്മാരും തമ്മിലുള്ള തർക്കത്തിന്റെ ഒരു അടിസ്ഥാനം ഡെപ്പോസിറ് ആണ്.- റെസിഡൻഷ്യൽ ഉപയോഗത്തിന് പരമാവധി രണ്ട് മാസത്തെ വാടകയും റെസിഡൻഷ്യൽ അല്ലാത്ത സ്ഥലങ്ങളിൽ ആറുമാസവും ആയി നിജപ്പെടുത്തി. നിലവിൽ, ഈ തുക ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ദില്ലിയിൽ, നിക്ഷേപം സാധാരണയായി പ്രതിമാസ വാടകയുടെ രണ്ട്-മൂന്ന് ഇരട്ടിയാണ്, എന്നാൽ മുംബൈയിലും ബെംഗളൂരുവിലും ഇത് പ്രതിമാസ വാടകയുടെ ആറിരട്ടിയിലധികം വരും.

  5. ആക്റ്റ് ഒരു സംവിധാനം നൽകിയിട്ടുള്ള മറ്റൊരു നിർണായക കാര്യം, സ്ഥലം ഒഴിഞ്ഞു കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ്. വാടകക്കാരന്റെ കാലാവധി അവസാനിക്കുമ്പോഴോ കുടിയാൻ അവസാനിപ്പിക്കുമ്പോഴോ വാടകക്കാരന് സ്ഥലം വിട്ടുനൽകുന്നതിൽ പരാജയപ്പെട്ടാൽ, ഭൂവുടമയ്ക്ക് പ്രതിമാസ വാടക ആദ്യത്തെ രണ്ട് മാസം ഇരട്ടിയായും അതിനുശേഷം നാല് മടങ്ങായും വാങ്ങാൻ അവകാശമുണ്ട്.

  6. ഓരോ ഭൂവുടമയ്‌ക്കോ പ്രോപ്പർട്ടി മാനേജർക്കോ രേഖാമൂലം അല്ലെങ്കിൽ ഇലക്ട്രോണിക് മോഡ് വഴി ഒരു അറിയിപ്പ് നൽകിയ ശേഷം, വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് പ്രവേശിക്കാം, ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ പ്രവേശന സമയത്തിന് കുറഞ്ഞത് ഇരുപത്തിനാല് മണിക്കൂർ മുമ്പെങ്കിലും വാടകക്കാരന് നോട്ടീസ് നൽകണമെന്നു ആക്റ്റ് പറയുന്നു.


ഭൂവുടമയുടെയും കുടിയാന്റെയും അവകാശങ്ങളും കടമകളും ഇത് വിശദമായി വിവരിച്ചിട്ടുണ്ട്, കൂടാതെ രണ്ട് പാർട്ടികളും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമായേക്കാവുന്ന നിരവധി പ്രശ്നങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ ആക്ടിന്റെ പോരായ്‌മകൾ വരും കാലങ്ങളിൽ ചർച്ചാവിഷയേമായേക്കാം പ്രധാനമായും വാടക തുക നഗരങ്ങളെയും ഗ്രാമങ്ങളയെയും തരംതിരിച്ചു നിർണയിക്കാത്തതിനെപ്പറ്റി.


113 views0 comments
bottom of page